
കീടങ്ങളെ നിയന്ത്രിക്കാൻ ഇനി മിത്ര നിമാവിരയും – വിലക്കുറവും വിളനാശവും മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് പ്രതീക്ഷയാവുകയാണ് തൊണ്ടർനാട് കൃഷിഭവൻ
വിലക്കുറവിനോടൊപ്പം കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് വിളനാശം കാലാവസ്ഥ വ്യതിയാനത്തിന് പുറമെ കീടങ്ങളുടെ ശല്യമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി അത്തരം പ്രശ്നങ്ങൾക്ക് നൂതന സാങ്കതിക വിദ്യകൾ ഉപയോഗിച്ച് പരിഹാരം കണ്ടെത്താനും അതുമൂലംകർഷകർക്ക് അൽപമെങ്കിലും ആശ്വാസം കണ്ടെത്താനും ശ്രമിക്കുകയാണ് തൊണ്ടർ നാട്ടിലെ കൃഷി ഓഫീസറായ പി.കെ.മുഹമ്മദ് ഷഫീക്ക് .
വാഴകർഷകർ നേരിട്ടുന്ന പ്രധാന പ്രശ്നമാണ് തട തുരപ്പൻ പുഴു,മാണവണ്ട് തുടങ്ങിയവ, ഇത്തരം കീടങ്ങളെ മണ്ണിലെ മിത്രങ്ങളായ നിവാവിര കളായ സ്‌റ്റൈനർ നിമാവിര, ഹെറ്ററോറാബ്ഡൈറ്റിസ് നിമാവിരകൾ അക്രമിച്ച് കൊല്ലുന്നു.ഇത്തരം നിമാവിരകളടങ്ങിയ കീടശരീരം (കഡാവർ) ആണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്.സാധരാണഗതിയിൽ വേര് തീനിപ്പുഴു മാണവണ്ട് എന്നിവയ്ക്കെതിരെയാണ് കഡാവർ ഉപയോഗിക്കുന്നത് എങ്കിലും പുൽച്ചാടി,പുഴു വർഗത്തിൽ പ്പെട്ടതിനേയും നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
തൊണ്ടർ നാട്ടിലെ ഷെല്ലി ഫിലിപ്പിന്റെ കൃഷിയിടത്തിലാണ് മിത്രകീടങ്ങളായ നിമാവിരകളെ നിക്ഷേപിച്ചത് വാഴയിലെ തടതുരപ്പൻ പുഴുവിനെ നിയന്ത്രിക്കാൻ വാഴ നട്ട് 5,6,7 മാസങ്ങളിൽ ഏറ്റവും പുറമെയുള്ള ഇലക്കവിൾ ഒഴികെ മറ്റു കവിളുകളിൽ ഒരേ കഡാവർ വെച്ച് നിക്ഷേപിക്കുക.മാണവണ്ടിന് മിത്രനിമാവിര സന്നിവേശിപ്പിക്കപ്പെട്ട 4 കഡാവർ വീതം നടുമ്പോഴും,2,5 മാസങ്ങളിൽ കൊടുക്കുക താണ് ഉപയോഗ രീതി എന്ന് കൃഷി ഓഫീസർ മുഹമ്മദ് ഷഫീക്ക് പി.കെ പറഞ്ഞു. കേരള കാർഷിക സർവ്വകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ കഡാവർ ലഭ്യമാണ്.
Leave a Reply