കേരളത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ സഹായം ലഭ്യമാക്കണം എന്ന്‍ കൃഷി വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാരിൽ സമർപ്പിച്ച പദ്ധതികളിൽ 93.50 കോടി രൂപയുടെ വിളവിസ്തൃതി വ്യാപന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ മാർഗ്ഗ
രേഖപ്രകാരം വാഴ, ടിഷ്യുകൾച്ചർ വാഴ, ഹൈബ്രിഡ് പച്ചക്കറി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതി, കൈതച്ചക്ക, മാവ്, കൊക്കോ, പ്ലാവ്, വെറ്റില, കശുമാവ്, സ്‌ട്രോബറി എീ വിളകളുടെ വിളവിസ്തൃതി വ്യാപന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുളളത്.
ഇതിനായുളള അപേക്ഷകൾ കൃഷി സ്ഥലം സ്തിതി ചെയ്യു പരിധിയിലെ കൃഷിഭവൻ മുഖേന ജില്ലാ ഹോർട്ടിക്കൾച്ചർ മിഷനിൽ സമർപ്പിക്കാവുന്നതാണ്.  
(Visited 39 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *