കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ഉടനടി പരിഹാരം കാണാനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടി കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ (22.11.2022 -ന്) ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉത്പാദനവും മൂല്യ വര്‍ധനവും അടിസ്ഥാനമായുള്ള കാര്‍ഷിക പ്രദര്‍ശനമാണ് പിണറായിയില്‍ ഒരുക്കിയിട്ടുണ്ട്. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണി, നവ സംരംഭക ന്യൂതന സാങ്കേതിക വിദ്യാ പ്രദര്‍ശനം, കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്തെ നൂതന ആശയങ്ങള്‍ എന്നിവ ദൃശ്യമാക്കുന്ന 50 ഇല്‍ പരം സ്റ്റാളുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Saturday, 2nd December 2023
Leave a Reply