കൽപ്പറ്റ:
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വയനാട്ജില്ലയിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ പച്ചക്കറിത്തൈകളും വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. ജില്ലയില്‍ 2,51,530 പച്ചക്കറി തൈകളും 3,18,470 വിത്ത് പാക്കറ്റുകളും വിതരണം ചെയ്തു. വീടുകളില്‍ കൃഷി നടത്തി പച്ചക്കറി ഉദ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തുന്നത്.
കല്‍പ്പറ്റ ബ്ലോക്കില്‍ 1,19,764 വിത്ത് പാക്കറ്റുകളും 40,000 തൈകളും, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 62,410 വിത്ത് പാക്കറ്റുകളും 96,150 തൈകളും, മാനന്തവാടി ബ്ലോക്കില്‍ 73,886 വിത്ത് പാക്കറ്റും 1,15,380 തൈകളും, പനമരം ബ്ലോക്കില്‍ 62,410 വിത്ത് പാക്കറ്റുകളുമാണ് വിതരണം ചെയ്തത്. കൃഷി വകുപ്പ് അനുവദിച്ച 2,50,000 വിത്ത് പാക്കറ്റും ജില്ലാ പഞ്ചായത്ത് അനുവദിച്ച 48150 വിത്ത് പാക്കറ്റും, ജീവനി പദ്ധതി പ്രകാരം അനുവദിച്ച 20,320 വിത്ത് പാക്കറ്റുകളുമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. കൃഷിയ്ക്ക് ആവശ്യമായ വളം, കീടനാശിനി തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ലോക്ക്ഡൗണ്‍ സാഹചര്യത്തിലും രാവിലെ 7 മുതല്‍ 11 വരെ വളം കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചിരുന്നു.

Leave a Reply