കോട്ടയം വാഴൂർ പഞ്ചായത്തിലെ 1000 കുടുംബങ്ങൾക്ക് കേരള പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ ) വനിതാമിത്രം പദ്ധതി വഴി കോഴിയും കൂടും നൽകും. നവംബർ പതിനേഴിന് രാവിലെ പത്തു മണിയ്ക്ക് വാഴൂർ ഇന്ദിര കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന വിതരണോദ്‌ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കും.പദ്ധതി പ്രകാരം കുടുംബശ്രീയിൽ അംഗങ്ങളായ 1000 സ്ത്രീകൾക്ക് പത്തു കോഴി, മൂന്നു കിലോ തീറ്റ വീതമാണ് നൽകുക. വാഴൂർ എം. എൽ. എ ഡോ. എൻ. ജയരാജ്,കെപ്‌കോ ചെയർമാൻ പി. കെ മൂർത്തി എന്നിവർ പങ്കെടുക്കും.
Sunday, 11th June 2023
Leave a Reply