Saturday, 27th July 2024

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി വിയറ്റ്‌നാമിലെ ബെന്‍ ട്രെ പ്രൊവിന്‍സില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും, ബിസിനസ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്ന പതിനഞ്ച് അംഗ സംഘം സംസ്ഥാന കൃഷിമന്ത്രിയുമായും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കാര്‍ഷിക മേഖലയെ കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്ള സഹകരണ സാധ്യതകളെ പറ്റി പഠിക്കാനുമാണ് സംഘം എത്തിയത്. കേരളത്തെ പോലെ തന്നെ നെല്ല്, കുരുമുളക്, റബ്ബര്‍, കാപ്പി, കശുമാവ് എന്നിങ്ങനെയുള്ള വിളകളാണ് വിയറ്റ്‌നാമിലും കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയില്‍ സഹകരണത്തിനുള്ള സാദ്ധ്യതകള്‍ നിരവധിയാണ്. കയര്‍ ഉത്പന്നങ്ങളെ കുറിച്ചും കയറ്റുമതി സാധ്യതകളെക്കുറിച്ചും സംഘം വിശദമായിപഠനം നടത്തുകയുണ്ടായി.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *