കടല്‍ത്തീരങ്ങളിലും കായല്‍, പുഴ എന്നിവയുടെ സമീപ പ്രദേശങ്ങളിലും കാണുന്ന തെങ്ങിന്‍ തോപ്പുകളിലെ ഒരു സുപ്രധാന കീടമാണ് ഒപ്പീസീന അരിനോസെല്ല എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തെങ്ങോലപ്പുഴു. എല്ലാ കാലത്തും കാണപ്പെടുന്ന കീടമാണെങ്കിലും വേനല്‍ക്കാലങ്ങളിലാണ് ഇതിന്‍റെ ആക്രമണം അധികമായി കാണപ്പെടുന്നത്. പ്രാരംഭദശയില്‍ ഇവയെ ജൈവ നിയന്ത്രണ മാര്‍ഗ്ഗങ്ങളിലൂടെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്. തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കുന്ന പരാദപ്രാണികളായ ബ്രാക്കണ്‍ ബേവികോര്‍ണിസ്, ഗോണിയോസിസ് എന്നിവയെ കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് കേരകര്‍ഷകരുടെ തെങ്ങിന്‍തോട്ടങ്ങളില്‍ സൗജന്യമായി നിക്ഷേപിച്ചുവരുന്നു. പരാദപ്രാണികളെ ലഭിക്കുന്നതിനും, പരിശീലനത്തിനും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം പാറോട്ടുകോണത്തു പ്രവര്‍ത്തിക്കുന്ന പാറോട്ടുകോണം ബ്രീഡിംഗ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 0471-2534622.
Saturday, 25th March 2023
Leave a Reply