
അന്താരാഷ്ട്ര കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫി ഡിവിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ കോഫീ ദിനാചരണം സംഘടിപ്പിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ നടന്ന കോഫീ ദിനാചരണം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ വിജയന്‍ അധ്യക്ഷയായി.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ നിഷാ ഷാജിയും, പൂതാടി, മീനങ്ങാടി, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട, മുട്ടില്‍, പൊഴുതന ഗ്രാമപഞ്ചായത്തുകളില്‍ നടന്ന പരിപാടി പ്രസിഡന്‍റുമാരായ രുഗ്മിണി സുബ്രഹ്മണ്യന്‍, ബീനാ വിജയന്‍, ബിന്ദു പ്രകാശ്, മായാദേവി, തങ്കമണി, പി. വരദന്‍, എന്‍.സി.പ്രസാദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
Leave a Reply