Friday, 29th March 2024

നാടന്‍, കുറിയ ഇനം തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

Published on :

നാളികേര വികസന ബോര്‍ഡിന്റെ നേര്യമംഗലത്തുള്ള വിത്തുല്‍പാദന പ്രദര്‍ശന തോട്ടത്തില്‍ ഗുണമേന്മയുള്ള നാടന്‍, കുറിയ ഇനം തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്കു തയാറായിട്ടുണ്ട്. നാടന്‍ തൈ ഒന്നിന് 100 രൂപയും, കുള്ളന്‍ തൈ ഒന്നിന് 110 രൂപയുമാണ് വില. 10 തൈകള്‍ എങ്കിലും വാങ്ങുന്ന കര്‍ഷകര്‍ക്ക് സി.ഡി.ബിയുടെ തെങ്ങു പുതുകൃഷി പദ്ധതി പ്രകാരമുള്ള സബ്‌സിഡി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് …

നാടന്‍ തെങ്ങിന്‍ തൈകള്‍ വില്പനയ്ക്ക്

Published on :

പാളയം സാഫല്യം കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവനില്‍ അത്യുത്പ്പാദന ശേഷിയുള്ള നാടന്‍ തെങ്ങിന്‍ തൈകള്‍ വില്പനയ്ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്്. ഒരെണ്ണത്തിന് 50 രൂപയാണ് വില. ആവശ്യമുള്ളവര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.

 …

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണം : പരിശീലനം

Published on :

റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ …

പേവിഷബാധാ വിമുക്ത കേരളം: പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം തുടരുന്നു

Published on :

സംസ്ഥാന മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നായ്ക്കളിലും പൂച്ചകളിലും പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം വിവിധ പ‍ഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും തുടങ്ങി.റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ഉടമസ്ഥരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.

വിതുര ഗ്രാമപഞ്ചായത്ത്,തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് വേണ്ടി …