Tuesday, 19th March 2024

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകാരമുളള രണ്ട് വര്‍ഷം കാലാവധിയുളള ഓപ്പറേഷന്‍ & മെയിന്റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷിനറീസ് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷനുളള അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി കഴിഞ്ഞ ശേഷം ഒരു വര്‍ഷം സ്റ്റൈപ്പന്റോടു കൂടിയ ട്രെയിനിംഗ് നല്‍കുന്നതാണ്. യോഗ്യത പത്താം ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്യമാണ്. പ്രായപരിധി 25 വയസ്സാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.keralaagro.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0475-2229448, 7558880463 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക..

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *