Sunday, 4th December 2022

ആലപ്പുഴ ജില്ലയിലെ മണ്ണു പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡിസംബര്‍ 5 ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ്, ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരം നടത്തുന്നു. പെയിന്റിംഗ് മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിലുളള കുട്ടികള്‍ക്കും ഉപന്യാസ മത്സരത്തില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുളള കുട്ടികള്‍ക്കും മത്സരിക്കാവുന്നതാണ്. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ഈ മാസം 26-നാണ് (നവംബര്‍ 26) മത്സരങ്ങള്‍ നടത്തുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഇന്ന് (നവംബര്‍ 25-ന്) വൈകുന്നേരം 4 മണിക്ക് മുമ്പായി പേര് ഓഫീസിന്റെ മെയില്‍ മുഖാന്തിരമോ, ഫോണ്‍ വഴി നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ഇന്ദിരാ ജംഗ്ഷന് പടിഞ്ഞാറുവശം പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണുപര്യവേക്ഷണ ഓഫീസുമായോ (0477-2236293), മേഖലാ മണ്ണ് പരിശോധനാ ലാബുമായോ (0477 2236294), ആലപ്പുഴ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുമായോ (0477 2254927) ബന്ധപ്പെടുവാന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published.