Sunday, 3rd December 2023

ലോക റാബീസ് ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 28-ന് മണ്ണുത്തി വെറ്ററിനറി കോളേജ് രോഗപ്രതിരോധ വിഭാഗം, മണ്ണുത്തി വെറ്റിനറി കോളേജ് ഹോസ്പിറ്റലിലും കൊക്കാല വെറ്റിനറി ഹോസ്പിറ്റലിലും രാവിലെ 9 മുതല്‍ ഉച്ചക്ക് പന്ത്രണ്ടു മണി വരെ ഓമനമൃഗങ്ങള്‍ക്ക് (നായ, പൂച്ച) സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് സംഘടിപ്പിക്കുകയാണ്. കോവിഡ് പ്രതിരോധചട്ടങ്ങള്‍ മാനിച്ചുകെണ്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ മൃഗങ്ങള്‍ക്ക് മാത്രമേ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടായിരിക്കുകയുള്ളു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 തീയതിക്ക് മുമ്പായി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ, 0487 2972065 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *