Saturday, 27th July 2024

പാൽ ഇൻസന്റീവ് ലിറ്ററിന് നാല് രൂപ അധിക തുക ഓണത്തിന് മുമ്പ്  നൽകും: മന്ത്രി ജെ.ചിഞ്ചുറാണി

ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തികസുരക്ഷ ഉറപ്പ് വരുത്തുന്നതിനും പശുപരിപാലനം ലാഭകരമാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലിന് നാല് രൂപ അധിക തുക ഇൻസന്റീവ് പദ്ധതി ഈ മാസം മുതൽ വിതരണം ചെയ്യുമെന്ന്  മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ഇതിനായി 28.57 കോടി രൂപ   ക്ഷീരവികസന വകുപ്പിന്റെ 2022 -23വാര്‍ഷികത്തെ  “ക്ഷീരസംഘങ്ങൾക്കുളള ധനസഹായം” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക വിതരണം നടപ്പിലാക്കുന്നത്. 2022 ജൂലൈ മാസം മുതൽ ക്ഷീരസംഘങ്ങളിൽ പാൽ അളന്നിട്ടുള്ള എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഒരു ലിറ്ററിന് ഒരു രൂപാ തോതിൽ  കണക്കാക്കുന്ന തുക കര്‍ഷകരുടെ അക്കൗണ്ടിൽ ലഭിക്കും.തുടര്‍ന്നും മാര്‍ച്ച് മാസം വരെ ഇൻസന്റീവ് ലഭിക്കും. ക്ഷീരവികസനവകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടൽ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കൂടാതെ ഇതോടൊപ്പം  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി  “പാലിന് സബ്സിഡി” എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ  ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് നൽകേണ്ടിയിരുന്ന  മൂന്നു രൂപ കൂടി ചേര്‍ത്ത് നാലു രൂപയാണ്  നൽകാൻ ആസൂത്രണം ചെയ്തത്. എന്നാൽ  പദ്ധതിയ്ക്ക് ധനവകുപ്പിന്റെ അംഗീകാരവും  മറ്റ് സാങ്കേതികപ്രശ്നങ്ങളും നിലനിൽക്കുന്നതിനാൽ പ്രസ്തുത തുക കൂടി ക്ഷീരവികസനവകുപ്പിന്റെ വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫണ്ട് ഉപയോഗിച്ച് കൊണ്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഉടൻ വിതരണം ചെയ്യുമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ മന്ത്രിമാരായ ജെ.ചിഞ്ചുറാണി,എം.വി ഗോവിന്ദൻ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *