മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍മെന്‍്‌റ് ആരംഭിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. മത്സ്യബന്ധന സമയത്തും അല്ലാതെയുമുള്ള അപകട മരണമോ അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആളൊന്നിന് 509 രൂപ പ്രീമിയം നല്‍കി മാര്‍ച്ച് 31 വരെ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസുകളില്‍ നിന്നും ക്ലസ്റ്റര്‍ ഓഫീസുകളില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ലഭിക്കും.
Tuesday, 20th May 2025
Leave a Reply