ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് ജൂലൈ 4 മുതല്‍ 15 വരെയുളള തീയതികളില്‍ ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരമോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപയാണ്. താല്‍പര്യമുളളവര്‍ ജൂലായ് 2-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8075028868, 9947775978, 0476-2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
Tuesday, 30th May 2023
Leave a Reply