കേരളത്തിലെ ചെറിയ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തി ഉപജീവനം നയിക്കുന്ന കര്‍ഷകര്‍ക്കായി ‘സ്പര്‍ശം’ വികസന പദ്ധതിയുമായി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന സംരംഭക വിഭാഗം നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതിയില്‍ പരിശീലനം മുതല്‍ വിപണനം, ഉപജീവനം തുടങ്ങി സമസ്ത മേഖലകളിലും ശാസ്ത്രീയമായ ഇടപെടലുകള്‍, അടുത്ത 3 വര്‍ഷത്തിനുളളില്‍ ആദായകരമായ ആട്ടിന്‍ പാല്‍, മാംസ മുയല്‍ വിപണനം, സാമ്പത്തിക വികസനം, മൃഗാരോഗ്യം ഏകാരോഗ്യം എന്നിവയാണ് ഈ പദ്ധതിയിലൂടെ സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. സ്പര്‍ശം പദ്ധതിയുടെ ആദ്യഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനം ടി. സിദ്ധിക്ക് എം.എല്‍.എ നിര്‍വഹിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്തിലെ വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനിയില്‍പ്പെട്ട 150 ഓളം ആട് കര്‍ഷകരില്‍ ആദ്യത്തെ 30 പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം ആരംഭിച്ചത്.
Monday, 29th May 2023
Leave a Reply