
സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും സെക്രട്ടറിയേറ്റ് ജീവനക്കാരും ചേര്‍ന്ന് ആരംഭിച്ച പച്ചക്കറികൃഷിക്ക് കവടിയാര്‍ കൊട്ടാരത്തിന്റെയും പൂര്‍ണപിന്തുണ. ഒരേക്കര്‍ ഭൂമി കൃഷി ചെയ്യുന്നതിനു വേണ്ടി അനുവദിച്ചിരിക്കുകയാണ് രാജകുടുംബം. പച്ചക്കറി കൃഷിക്കായി ഒരുക്കിയിട്ട നിലത്തില്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, മകന്‍ ആദിത്യവര്‍മ്മ, മരുമകള്‍ രശ്മി വര്‍മ്മ എന്നിവരും സെക്രട്ടറി ബാബു നാരായണനും ചടങ്ങില്‍ സംബന്ധിച്ചു. തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകള്‍ ആണ് ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ നട്ടത്. ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം കൃഷിക്കായി ഒരുക്കിയിട്ടുണ്ട്്. കാര്‍ഷിക വികസനമാണ് ഏറ്റവും ആദ്യം വേണ്ടതെന്നും മറ്റെല്ലാ വികസനവും ആവശ്യമെങ്കില്‍ മാത്രമേ വേണ്ടിയുള്ളൂ എന്നും ലക്ഷ്മിഭായി തമ്പുരാട്ടി അഭിപ്രായപ്പെട്ടു. കൃഷിയെ നശിപ്പിക്കുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ അവയെ കൊല്ലാതെ മറ്റു മാര്‍ക്ഷങ്ങളിലൂടെ നിയന്ത്രണ വിധേയമാക്കണമെന്നും തമ്പുരാട്ടി മന്ത്രിയോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ കൃഷിവകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ ഐ എ എസ്, അടി അഡീ.സെക്രട്ടറി സാബിര്‍ ഹുസൈന്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍മാരായ സുനില്‍കുമാര്‍, രാജേശ്വരി എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
Leave a Reply