Friday, 19th April 2024

മഴക്കാലത്ത് ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളില്‍ മൂട്ചീയല്‍രോഗം തടയാം

Published on :

മഴക്കാലത്ത് ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളില്‍ മൂട്ചീയല്‍രോഗം വരാതെ തടയുന്നതിനായി ചാലുകള്‍ കീറി നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കുക. ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് 20 ഗ്രാം പച്ചച്ചാണകം എന്ന തോതില്‍ കലക്കി തെളിയെടുത്ത് അതിലേക്ക് 20 ഗ്രാം സ്യുഡോമോണാസ് ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കുന്നത് വഴി രോഗം പ്രതിരോധിക്കാവുന്നതാണ്.

പച്ചക്കറികളില്‍ ഇല കുരുടിക്കുന്ന പച്ചത്തുളളന്‍, വെളളീച്ച എന്നീ …

മുട്ടക്കോഴി വളര്‍ത്തല്‍ : സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ്

Published on :

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22, 23 (22/06/22,23/06/22 ) തീയതികളില്‍ രാവിലെ 10 മുതല്‍ 1.00 മണി വരെ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ 0469 2965535 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടോ, 9188522711 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ …

ആട് വളര്‍ത്തല്‍: പരിശീലനം

Published on :

മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 16-ന് (16/06/22ന്) രാവിലെ 10 മണി മുതല്‍ 4 മണി വരെ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0491 – 2815454 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചോ, 9188522713 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ …

റബ്ബറിന് വളമിടുന്നതില്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ ഇന്ന്് (ജൂണ്‍ 14-ന്) കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.…

ആയിരം ഹോര്‍ട്ടി സ്‌റ്റോറുകളുമായി ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തു പ്രവര്‍ത്തനമാരംഭിക്കും.

Published on :

നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കുമായി പുതിയ ആയിരം ഹോര്‍ട്ടി സ്‌റ്റോറുകളുമായി ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തു പ്രവര്‍ത്തനമാരംഭിക്കും. നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന നിലയില്‍ വിപുലമായ ഹോര്‍ട്ടി ബസാര്‍ ആരംഭിക്കുവാനും തീരുമാനം. സെക്രട്ടറിയേറ്റ് അനക്‌സ് 2 ശ്രുതി ഹാളില്‍ ചേര്‍ന്ന ഔട്ട്‌ലുക്ക് – ഹോര്‍ട്ടികോര്‍പ്പ് എന്ന പരിപാടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ.എസ് …

കര്‍ഷകര്‍ അറിയാന്‍

Published on :

* അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയുണ്ട്്. രണ്ട് കിലോ ട്രൈക്കോഡര്‍മ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍ പിണ്ണാക്കുമായി കൂട്ടിക്കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക. ഈ മിശ്രിതത്തില്‍ നിന്ന് 2.5 കിലോ വീതം ഓരോ കുരുമുളക് ചെടിക്ക് ചുവട്ടിലും ഇട്ടു കൊടുക്കുക.
* മഴക്കാലത്ത് ജാതിയില്‍ ഇലകൊഴിച്ചില്‍ …

റബ്ബര്‍കൃഷിയില്‍ : ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, നടീല്‍വസ്തുക്കളുടെ നിര്‍മാണം, തോട്ടംപരിപാലനം, ടാപ്പിങ,് റബ്ബര്‍പാല്‍സംസ്‌കരണം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ത്രിദിനപരിശീലനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…

പഴം – പച്ചക്കറി സംസ്‌കരണം’: ഏകദിന പരിശീലന പരിപാടി

Published on :

ഞങ്ങളും കൃഷിയിലേക്ക് ‘എന്ന പദ്ധതിയുടെ ഭാഗമായി ‘പഴം – പച്ചക്കറി സംസ്‌കരണം’ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി 29.6.2022 ന് തിരുവനന്തപുരം വെള്ളായണി , കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ച് നടത്തുന്നു. 500/- രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട്് പരമാവധി 30 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. …

തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

Published on :

കൃഷി വകുപ്പിന് കീഴിലുളള തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റിനുളളിലെ കൃഷി ബിസിനനസ് കേന്ദ്രയില്‍ കുറ്റ്യാടി, മലയന്‍ ഗ്രീന്‍ എന്നീ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കില്‍ വില്‍പനയ്ക്കായി തയ്യാറായതായി കൃഷി ബിസിനസ് കേന്ദ്ര മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281635530 എന്ന നമ്പരില്‍ ബന്ധപ്പെടുക.…