Friday, 26th April 2024

ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് ഫാം കോമ്പൗണ്ടിനുളളിലെ വിവിധ പ്ലോട്ടുകളില്‍ നിന്നും, സ്റ്റേറ്റ് ഫോഡര്‍ ഫാം, വലിയതുറയില്‍ നിന്നും ശേഖരിക്കുന്ന ഹൈബ്രിഡ് തീറ്റപ്പുല്ല് ഫാമിലെത്തിക്കുന്നതിന് 2 ടണ്‍ വരെ ശേഷിയുളള പിക്-അപ്പ് വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി നാളെ (ജൂണ്‍ 24) …

പ്രധാനമന്ത്രി സമ്മാന്‍ നിധി (പി. എം. കിസാന്‍ ) ഭൂമി വെരിഫിക്കേഷന്‍

Published on :

കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി സമ്മാന്‍ നിധി (പി. എം. കിസാന്‍ ) ഭൂമി വെരിഫിക്കേഷന്‍ ഇതുവരെ ചെയ്യാത്ത കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി ഇപ്പോള്‍ അവസരമുണ്ട്. കോഴിക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന എട്ടു പഞ്ചായത്തുകളില്‍ കൃഷിഭവനുകളുടെ സഹകരണത്തോടെ ഈ മാസം 26 (ജൂണ്‍ …

ഞങ്ങളും കൃഷിയിലേക്ക്

Published on :

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരുടെ യോഗം ജൂണ്‍ 23 രാവിലെ 10 മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ കൂടുന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും.…

സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും : പരിശീലന പരിപാടി

Published on :

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തില്‍ സംരഭകത്വവും സ്വയംതൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ …

ഇറച്ചിക്കോഴി വളര്‍ത്തല്‍ : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (23.06.2022) രാവിലെ 10 മണി മുതല്‍ 4 മണി വരെ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0491- 2815454 വിളിച്ചോ 9188522713 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് വാട്‌സാപ്പ് മെസ്സേജ് അയച്ചോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കരുതേണ്ടതാണ് …

തീറ്റപ്പുല്‍ വിളകളും കൃഷിരീതികളും : പരിശീലനം

Published on :

സ്റ്റേറ്റ് ഫോഡര്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24,25 (ജൂണ്‍ 24,25) തീയതികളില്‍ തീറ്റപ്പുല്‍ വിളകളും കൃഷിരീതികളും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ പേര്, മേല്‍വിലാസം, ഇ-മെയില്‍ ഐഡി എന്നിവ 8078599881, 9400831831 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, sfftraining2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെസേജ് നല്‍കിയോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…