Friday, 19th April 2024

* അന്തരീക്ഷ ആര്‍ദ്രത കൂടുന്നതുമൂലം കുരുമുളകില്‍ ദ്രുതവാട്ട രോഗം കാണാനിടയുണ്ട്്. രണ്ട് കിലോ ട്രൈക്കോഡര്‍മ്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്‍ പിണ്ണാക്കുമായി കൂട്ടിക്കലര്‍ത്തി ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കത്തക്കവണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക. ഈ മിശ്രിതത്തില്‍ നിന്ന് 2.5 കിലോ വീതം ഓരോ കുരുമുളക് ചെടിക്ക് ചുവട്ടിലും ഇട്ടു കൊടുക്കുക.
* മഴക്കാലത്ത് ജാതിയില്‍ ഇലകൊഴിച്ചില്‍ വരാതിരിക്കാനുള്ള മുന്‍കരുതലായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം കലക്കി തളിച്ചു കൊടുക്കാവുന്നതാണ്. മഴയില്ലാത്ത സമയത്തു മാത്രം കീടനാശിനി പ്രയോഗം നടത്തുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *