Friday, 19th April 2024

ഒരുതൈനടാം പദ്ധതി

Published on :

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഒരുതൈനടാം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര തലക്കോട് എത്തിച്ചേര്‍ന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നാട്ടുകാര്‍ക്ക് ആവേശവും ഒപ്പം നര്‍മ്മ രസങ്ങളും പകരുന്ന നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. ഫലവൃക്ഷങ്ങള്‍ നടുന്നതിന് വേണ്ടി കര്‍ഷകന്‍ വര്‍ഗീസ് മഞ്ഞിലാസിന്റെ കൃഷിയിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫീല്‍ഡില്‍ മൂവാണ്ടന്‍ മാവിന്റെ ഗ്രാഫ്റ്റ് തൈ നട്ടു കൊണ്ടാണ് മെഗാസ്റ്റാര്‍ ‘ഒരുകോടി …

ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതി

Published on :

റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2022 ജൂലൈ 08-നു മുമ്പായി അതത് പ്രദേശത്തെ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ അടച്ച് പോളിസി പുതുക്കേണ്ടണ്ടതാണ്. പോളിസി പുതുക്കുന്നതുമായി ബന്ധപ്പെട്ട കത്ത് എല്ലാ അംഗങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡില്‍ നിന്നും അയച്ചിട്ടുളളതായും …

അത്യുല്പ്പാദന ശേഷിയുള്ള ഇഞ്ചി (ആതിര, ചിത്ര), തിപ്പലി (വിശ്വം) തൈകള്‍ വില്‍പനയ്ക്ക്

Published on :

കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര കാര്‍ഷിക കോളേജിലെ പ്ലാന്റേഷന്‍ ആന്‍ഡ് സ്‌പൈസസ് വകുപ്പില്‍ അത്യുല്പ്പാദന ശേഷിയുള്ള ഇഞ്ചി (ആതിര, ചിത്ര), തിപ്പലി (വിശ്വം) തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447583467 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക

 …

ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ പ്രവചനം

Published on :

ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ പ്രവചനമനുസരിച്ച്, കൊല്ലം ജില്ലയില്‍ നേരിയതും സാമാന്യം ഭേദപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൊല്ലം ജില്ല കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്ന പരിപാലന നിര്‍ദ്ദേശങ്ങള്‍:-
കാലവര്‍ഷ ആരംഭം ആയതിനാല്‍ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചാലുകള്‍ കീറി നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുക. താങ്ങ് നല്‍കി നിര്‍ത്തേണ്ട വിളകള്‍ക്ക് ആവശ്യമായ താങ്ങുകള്‍ നല്‍കുക. …

കാര്‍ഷിക സര്‍വ്വകലാശാല വിദ്യാലയങ്ങളിലേക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാര്‍ഷിക സര്‍വ്വകലാശാല വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതത്തിലെ എല്ലാ നല്ല അനുഭവങ്ങളും സെല്‍ഫിയിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ‘പ്രകൃതിയുമായി ഒരു സെല്‍ഫി’ എന്ന മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സര പരിപാടിയില്‍ സമര്‍പ്പിക്കേണ്ട …

കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി നടപ്പിലാക്കുന്നു.

Published on :

കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ലഭ്യമാക്കി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ധനസഹായ പദ്ധതിയായ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് -AIF) നടപ്പിലാക്കുന്നു. ഈ ധനസഹായ പദ്ധതിയുടെ സവിശേഷതകള്‍ ഇനി പറയുന്നു. 2020-21 മുതല്‍ 2032-33 വരെ 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 2 കോടി രൂപ …