
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക കോളേജ് വെളളായണിയില്‍ വിളപരിപാലന വിഭാഗം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കളനിയന്ത്രണ യന്ത്രമായ വീല്‍ ഹോ വീഡറിന് കേമ്പ്രസര്‍ക്കാരിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു. ഒരു ചക്രവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയില്‍ നടന്നു നീങ്ങി കളകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ യന്ത്രം സ്ത്രീകള്‍ക്കും അനായാസം പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ്
രൂപ കല്‍പ്പന ചെയ്തിട്ടുളളത്. വിളകളുടെ ഇടയകലത്തിനു അനുസൃതമായി വിവിധ വലുപ്പത്തിലുളള ( 15
മുതല്‍ 30 സെ.മീ) ബ്ലേഡുകള്‍ ഘടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂറില്‍ 0.015 ഹെക്ടര്‍ (3.7 സെന്റ്) സ്ഥലത്തെ കളകള്‍ നിയന്ത്രിക്കുവാന്‍ ഈ യന്ത്രം ഉപയോഗിച്ച് സാധിക്കും. ബ്ലേഡ് മണ്ണില്‍ 1.5 സെ.മീ. തുളച്ചു കയറുന്നതുവഴി കളകളെ വേരോടുകൂടി ചെത്തിമാറ്റുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ബ്ലേഡ് തിരശ്ചീനമായി 15 ഡിഗ്രി കോണില്‍ ചരിഞ്ഞിരിക്കുന്നതിനാല്‍ ബ്ലേഡിന് അനായാസം മണ്ണിലേക്ക് തുളച്ചുകയറാന്‍ സാധിക്കുന്നു. സ്‌ക്വയര്‍ ട്യൂബ് ആകൃതിയിലുളള ചട്ടക്കൂട് ആണ് ഈ യന്ത്രത്തിന്റെ സവിശേഷമായ ഘടകം. ഇതില്‍ യന്ത്രത്തിന്റെ മൂന്ന് പ്രധാന ഭാഗങ്ങളായ ഹാന്‍ഡില്‍ ബാര്‍, വീല്‍, ബ്ലേഡ്
എന്നിവ ഘിപ്പിച്ചിരിക്കുന്നു. ജൂലൈ 2021 മുതല്‍ പത്തു വര്‍ഷ കാലയളവിലേക്കാണ് ഡിസൈന്‍ പേറ്റന്റ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495121213 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply