മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി, പച്ചക്കറി മാലിന്യം എന്നിവ ഉണക്കിപ്പൊടിച്ചതിന് ശേഷം ചാണകക്കുഴമ്പിലിട്ട് അതിന്റെ തെളി തക്കാളിച്ചെടിയുടെ തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ല ഫലം ചെയ്യും.
തക്കാളിയുടെ പൂകൊഴിച്ചില്‍ തടയാനും കായ്പിടുത്തം കൂടാനും സഹായിക്കുന്ന ഫലപ്രദമായ വളക്കൂട്ടാണിത്.
തക്കാളിച്ചെടിയുടെ താഴ്ഭാഗത്തെ ഉണങ്ങിയതും കരിഞ്ഞതുമായ തണ്ടുകളും ഇലകളും മുറിച്ചുകളയുന്നത് രോഗകീടങ്ങളുടെ ശല്യം കുറയുകയും പുതിയ തളിര്‍ഇലകള്‍ വന്ന് ചെടി ആരോഗ്യത്തോടെ വളരുകയും ചെയ്യും.
കൃത്രിമ പരാഗണം നടക്കുവാന്‍ ചുവടുഭാഗം ഇളകാതെ മുകള്‍ഭാഗത്തെ കൊമ്പ് ചെറുതായി ഇളക്കിക്കൊടുക്കുന്നത് നന്നായിരിക്കും. വിശറി, ചെറിയ ബ്രഷ് എന്നിവകൊണ്ടോ തട്ടിക്കൊടുത്താലും മതി. രാവിലെ ആറ് മണിക്ക് ചെയ്യുന്നതാണ് ഉചിതം.
തക്കാളിയില്‍ പരാഗണം പ്രധാനമായും നടക്കുന്നത് കാറ്റുവഴിയാണ്. കാറ്റ് കിട്ടുന്നതും തുറസ്സായതുമായ സ്ഥലവുമാണ് തക്കാളികൃഷി ചെയ്യുവാന്‍ നല്ലത്.
തക്കാളി നനയ്ക്കുന്നത് പൂകൊഴിച്ചലിന് കാരണമാകുന്നതുകൊണ്ട് ആവശ്യത്തിന് മാത്രം നനവ് കൊടുക്കുക. ചെടിയുടെ മുകളില്‍ നനയ്ക്കാതിരിക്കുന്നതാണ് ഉത്തമം.
Leave a Reply