
80 മില്ലി ലിറ്റര്‍ വേപ്പെണ്ണയിലേക്ക് 20 മില്ലി ലിറ്റര്‍ ആവണക്കെണ്ണ കൂട്ടിച്ചേര്‍ത്ത മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് ആറ് ഗ്രാം ബാര്‍സോപ്പ് അമ്പത് മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി സാവധാനം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ആറ് ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് സ്പ്രെയര്‍ ഉപയോഗിച്ച് ഇലയുടെ അടിയില്‍ ആദ്യവും പിന്നീട് മുകള്‍ഭാഗത്തും ചെറു കണികകളായി തളിക്കുക.
Leave a Reply