Friday, 23rd February 2024

കൃഷിയുടെ ഒന്നാം പാഠം തുടങ്ങേണ്ടത് സ്വന്തം വീട്ടുവളപ്പില്‍ നിന്നു തന്നെയാണ്. പത്തുസെന്റ് സ്ഥലമെങ്കിലും ഉണ്ടെങ്കില്‍ മികച്ചൊരു കര്‍ഷകനായി മാറാമെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇതുവരെ അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും ആലോചിച്ചു തുടങ്ങാം. കൃഷി എന്നുപറഞ്ഞാല്‍ വന്‍തോതിലുള്ള കൃഷിയല്ല. ചെറിയ മുതല്‍മുടക്കില്‍ വലിയ ലാഭം പ്രതീക്ഷിക്കാനല്ല. മറിച്ച് അടുക്കളയില്‍ വിഷരഹിതമായ ഭക്ഷണം എത്തിക്കാനുള്ള സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനും കഴിയുമെന്നതാണ് ഈ കൃഷിയുടെ മെച്ചം. പത്തുസെന്റ് വീട്ടുവളപ്പില്‍ 7-8 സെന്റില്‍ കൃഷി ചെയ്യാന്‍ സാധിക്കും. ഇവിടെ പഴം-പച്ചക്കറികള്‍ യഥേഷ്ടം കൃഷിചെയ്യാവുന്നതാണ്.
കൃഷിക്കുവേണ്ടി വീട്ടുവളപ്പുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍ വെള്ളം, വെളിച്ചം, വളം എന്നിവയാണ്. ഇതില്‍ ജലലഭ്യതയും വളം ലഭ്യതയും നമുക്ക് ഉറപ്പുവരുത്താമെങ്കിലും സൂര്യപ്രകാശം പല വീട്ടുവളപ്പിലും ഇത് വൃക്ഷലതാദികളാല്‍ സമ്പന്നമായതിനാലും വ്യക്തമായ ആസൂത്രണം ചെയ്യാതെ വയ്ക്കുന്നതിലും അപര്യാപ്തമാണ്. ഏറ്റവും ചുരുങ്ങിയത് അര നേരമെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് പഴം പച്ചക്കറികള്‍ക്ക് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ പോലുള്ളവയും ചേമ്പ്, കാച്ചില്‍ പോലുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങളിലും തണലിലും നിലനില്‍ക്കും. മേല്‍പ്പറഞ്ഞ മൂന്ന് ഘടകങ്ങള്‍ ഉറപ്പുവരുത്തിയാല്‍ പിന്നെ ഏതൊക്കെ വിളകള്‍ വേണം എന്നതാണ് നിത്യേന വേണ്ട രണ്ടു പ്രധാന ഭക്ഷ്യഉത്പന്നങ്ങളാണ് പച്ചമുളകും കരിവേപ്പിലയും. ഇതുരണ്ടും അടുക്കളയില്‍ നിന്നും പോകുന്ന വെള്ളം കിട്ടുന്ന ഭാഗത്ത് നടാവുന്നതാണ്. മഴക്കാലത്ത് നടണമെങ്കില്‍ പച്ചമുളക്, വഴുതിനയിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്.
കൂടാതെ ഒരു ഇരുമ്പന്‍ പുളി മരം, ഒരു പ്ലാവ്, മാവ് എന്നിവയും പറമ്പില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് വിഭാവനം ചെയ്യാം. പപ്പായ മരങ്ങള്‍ പല ഘട്ടങ്ങളിലുള്ളവ വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ 5-10 എണ്ണം ഉണ്ടാകുന്നത് നല്ലതാണ്. കൂടുതല്‍ ഫലഭൂയിഷ്ടമായ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതോടെ പയര്‍, വെണ്ട എന്നിവയും കൃഷി ചെയ്യാം. തുടര്‍ന്ന് പന്തല്‍ സൗകര്യം തയ്യാറാക്കിയാല്‍ പാവല്‍, പടവലം എന്നിവയും ചൂരയ്ക്ക, പീച്ചിങ്ങ പോലുള്ളവയും കൃഷിചെയ്യാം. വീടിനോട് ചേര്‍ന്ന് തണല്‍ ആവശ്യമുള്ള സ്ഥലത്ത് ഒരു കോവലിന്റെ പന്തല്‍ തയ്യാറാക്കാം. ഇത് ദീര്‍ഘകാല വിളയായതിനാല്‍ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ അടുക്കള വിഭവസമൃദ്ധമാക്കുവാന്‍ സാധിക്കും. സെപ്തംബര്‍-ഒക്‌ടോബര്‍ മാസത്തില്‍ ശീതകാല വിളകളാ കാബേജ്, കോളിഫ്‌ളവര്‍, ബീട്രൂട്ട്, ക്യാരറ്റ്, മല്ലിയില പുതിന ഇല എന്നിവ ഗ്രോബാഗുകളില്‍ കൃഷിചെയ്യാം. അതിര്‍ത്തികളില്‍ ഇലക്കറി വര്‍ഗ്ഗങ്ങളായ വിവിധ ഇനം ചീരകള്‍ കഷി ചെയ്യാവുന്നതാണ്. ചുവന്നചീരമാത്രം മഴക്കാലത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *