Saturday, 20th April 2024

നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്ക്. പ്രത്യേകിച്ച് സസ്യഭുക്കുകള്‍ക്ക്. ആഹാരത്തിന്‍റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും അസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം പ്രായപൂര്‍ത്തിയായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്‍ദ്ദേശം. എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്‍പാദനത്തിന്‍റെ തോത് വച്ച് പ്രതിശീര്‍ഷം 120 ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.
അടുക്കളത്തോട്ടം
നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനുപിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും കഴിയുന്നു. ഈ സുരക്ഷാ മാര്‍ഗ്ഗത്തിലൂടെ രാസവള പ്രയോഗത്തിലൂടെ പച്ചക്കറികളിലുണ്ടാവുന്ന വിഷാംശം തടയാനും കഴിയും.
അടുക്കളത്തോട്ടതിനുള്ള ഇടം തെരഞ്ഞെടുക്കല്‍
അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്. അവസാന ഇടം അടുക്കളയുടെ ഭാഗം തന്നെ. അനുയോജ്യമായ ഇടവും തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും. വിശ്രമസമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം. വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്‍റെ വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്കര്‍ഷത ഇല്ലെങ്കിലും കഴിയുന്നതും ചതുരത്തേക്കാള്‍ ദീര്‍ഘചതുരാകൃതിയിലാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്‍ന്ന് 5 സെന്‍റ് സ്ഥലം മതി.
ഭൂമി തയ്യാറാക്കല്‍
30-40 സെ.മീ. താഴ്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. കള മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്‍ക്കു. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികള്‍ക്കുപകരം തടമാണ് നല്ലത്.
വിതയ്ക്കല്‍, നടീല്‍
നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്‍റെ ഒരു വശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം. മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്‍മണ്ണുകൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-456 സെ.മീ. അകലത്തിലും, സവാളയ്ക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്‍റെ ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്‍ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. വര്‍ഷം മുഴുവനും തുടര്‍ന്ന് പച്ചക്കറി, പരമാവധി അളവില്‍ അടുക്കളലിയെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്‍റെ ഉദ്ദേശം. ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്. ആണ്ടോടാണ്ട് നില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്‍റെ ഏറ്റവും പിന്‍ഭാഗത്ത് നടണം. ഇല്ലെങ്കില്‍ അവ മറ്റുവിളകള്‍ക്ക് സൂര്യപ്രകാശം നഷ്ടമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല. തോട്ടത്തിന്‍റെ നടപ്പാതയ്ക്ക് ചുറ്റിനും, മധ്യഭാഗത്തെ നടപ്പാതയിലും ചെറുചെടികളായ മല്ലി, ചീര, പുതിന, ഉലുവ എന്നിവ നടാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *