
നീര്‍വാര്‍ച്ചയുള്ളതും ഫലഭൂയിഷ്ടവുമായ മണ്ണാണ് സവാള കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. നമ്മുടെ കാലാവസ്ഥയിലും സവാള തഴച്ചുവളരുമെന്ന് തെളിഞ്ഞിട്ടുണ്ട്. അഗ്രി ഫൗണ്ട് റെഡ്, അര്‍ക്ക കല്യാണ്‍, അര്‍ക്ക നികേതന്‍, എന്‍ 53 എന്നിവയാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനങ്ങള്‍. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് നാലുകിലോ വിത്തോളം വേണ്ടിവരും. വിത്ത് പാകിമുളപ്പിച്ച് തൈകളാക്കിയശേഷം പറിച്ചുനട്ടാണ് കൃഷിചെയ്യുന്നത്. വിത്ത് പാകുന്നതിനായി പോട്രേ ഉപയോഗിക്കാം. നമുക്കാവശ്യമായ നീളത്തിലും വീതിയിലും 20 സെ.മീ. നീളത്തില്‍ വാരങ്ങളെടുത്ത് അതിലേക്ക് തൈകള്‍ നടാവുന്നതാണ്. തൈകള്‍ നടുമ്പോള്‍ രണ്ട് വരികള്‍ തമ്മില്‍ 15 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 10 സെ.മീറ്ററും അകലമുണ്ടായിരിക്കേണ്ടതാണ്. കൃഷിയുടെ ആദ്യഘട്ടത്തില്‍ ജൈവവളം നല്‍കേണ്ടതും കൂടാതെ യൂറിയ, രാജ്‌ഫോസ് പൊട്ടാഷ് എന്നിവയും നല്‍കാവുന്നതാണ്. യൂറിയയും പൊട്ടാഷും ഒരു മാസം ഇടവിട്ട് നല്‍കാവുന്നതാണ്. തൈകള്‍ നട്ടശേഷം മൂന്ന് മാസം കഴിയുമ്പോള്‍ സവാള വിളവെടുക്കാന്‍ സാധിക്കും. ഇലകള്‍ ഉണങ്ങാന്‍ തുടങ്ങുന്ന സമയത്ത് നന നിര്‍ത്തേണ്ടതും അതിനുശേഷം 15 ദിവസം കഴിയുമ്പോള്‍ ഉണങ്ങിയ ഇലയോടുകൂടി വിളവെടുത്ത് ഇത് ഉണക്കണം.
Leave a Reply