
എ.വി.നാരായണന്‍
ആവശ്യ സാധനങ്ങള്‍:
കൂണ്‍ 200 ഗ്രാം, മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍, കുരുമുളക്പൊടി 1 ടീസ്പൂണ്‍, വെളുത്തുള്ളി 2 അല്ലി, ഇഞ്ചി 1, പച്ചമുളക് 1, സവാള 1, തക്കാളി 1, തേങ്ങ അര കപ്പ്.
മുകളില്‍ പറഞ്ഞ കൂണ്‍ ചെറിയ കഷണങ്ങളാക്കി കഴുകി മഞ്ഞള്‍പൊടി, കുരുമുളക്പൊടി എന്നിവ ചേര്‍ത്ത് വെക്കുക. വെളുത്തുള്ളി, ഇഞ്ചി, തേങ്ങ എന്നിവ മുക്സിയില്‍ ഇട്ട് മുക്കാല്‍ ഭാഗം അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ കടുക്, എണ്ണ, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറവില്‍ കൂണ്‍, സവാള, തക്കാളി എന്നിവയിട്ട് വഴറ്റുക. ഇതില്‍ നേരത്തെ അരച്ചുവെച്ച കൂട്ട് ഇട്ട് നല്ലവണ്ണം ഇളക്കി 15 മിനിറ്റ് നേരം ചൂടാക്കി ഉപയോഗിക്കാം.
Leave a Reply