
ആവശ്യമുള്ള സാധനങ്ങള്‍
പൊന്നിയരി (പുഴുങ്ങലരി) ഒരു കപ്പ് – സവാള, പച്ചമുളക് അരിഞ്ഞത് രണ്ട് കപ്പ് വീതം – പൊടിയായി അരിഞ്ഞ ചീരയില മൂന്നര കപ്പ് – വറുത്ത കപ്പലണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍ – തേങ്ങ മുക്കാല്‍ മുറി – ജീരകം അര ടീസ്പൂണ്‍ – കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഒരു ടീസ്പൂണ്‍ വീതം – മല്ലി ഒന്നര ടീസ്പൂണ്‍ – വറ്റല്‍മുളക് നാലെണ്ണം – കായപ്പൊടി, ഉപ്പ്, എണ്ണ ആവശ്യത്തിന് – കടുക് ഒരു ടീസ്പൂണ്‍ – രണ്ട് തക്കാളി – ചെറുനാരങ്ങ ഒരു പകുതി – നെയ്യ് ഒരു ടീസ്പൂണ്‍.
പാചകം ചെയ്യുന്ന വിധം
പാത്രത്തില്‍ ആവശ്യത്തിന് വെള്ളം തിളപ്പിച്ച് അരി കഴുകി ഇട്ട് വേവിക്കുക. വാര്‍ത്തതിനുശേഷം മല്ലി, വറ്റല്‍മുളക്, ഉലുവ, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് എന്നിവ വറുത്ത് പൊടിക്കുക. കപ്പലണ്ടിപ്പരിപ്പ് ചെറുതായി പൊടിച്ച് എടുക്കുക. തുടര്‍ന്ന് പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് അടുപ്പില്‍ വെച്ച് കടുക്, ഉഴുന്ന് പരിപ്പ്, ജീരകം, കടലപ്പരിപ്പ് എന്നിവ ഇട്ട് മൂപ്പിക്കുക. പച്ചമുളകും സവാളയും അരിഞ്ഞിട്ട് വഴറ്റി ഉപ്പും ചേര്‍ത്ത് തക്കാളിയും ചീരലിയലും വഴറ്റുക. കായപ്പൊടി, കപ്പലണ്ടി, പരിപ്പ് പൊടി ചേര്‍ത്ത് തേങ്ങ പൊടിയായി തിരുമ്മിയതും നെയ്യും ഒഴിച്ച് ഇളക്കിയാല്‍ സാദം റെഡി.
Leave a Reply