Saturday, 27th July 2024
ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും  ധനസഹായം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു

മാനന്തവാടി: കൊവിഡ്   19 ന്റെ  പാശ്ചാത്തലത്തിൽ  സംസഥാനത്ത് ഉള്ള എല്ലാ ക്ഷേമനിധി ബോർഡുകളും അംഗങ്ങൾക്ക് താൽക്കാലികമായ ധന സഹായം വിതരണം ചെയ്യുന്നതുപോലെ ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും അംഗങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന്    മലബാർ മേഖല ക്ഷീരോൽപാദക യൂണിയൻ ഭരണ സമിതിയംഗം ടി.കെ. ഗോപി ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിലെ ക്ഷീര കർഷകർ വലിയ പ്രതിസന്ധിയിലാണ്. സർക്കാർ ക്ഷീര കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *