
25-ാം മത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ വെച്ച് നടത്തി. എം. എസ്. സ്വാമിനാഥന് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമായിട്ടുള്ള പക്ഷിനിരീക്ഷണ പരിപാടി പ്രസ്തുത ചടങ്ങില്‍ വെച്ച് സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി തുറന്നുകൊടുത്തു. പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ പ്രകാശനം ചെയ്തു.
1997-ല്‍ ആരംഭിച്ച എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലെ ഉദ്യാനത്തില്‍ 2000 ത്തോളം വിവിധയിനം സസ്യങ്ങളെ സംരക്ഷിച്ചുവരുന്നുണ്ട്. അതില്‍ത്തന്നെ 512 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയുമാണ്. 579 ഇനങ്ങള്‍ കഡഇചന്റെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. 800 തരം ഔഷധസസ്യങ്ങളും 124 വന്യഭക്ഷ്യസസ്യഇനങ്ങളും, 62 ഇനം വന്യഓര്ക്കിഡുകളും, 75 തരം പന്നല് ചെടികളും 70 വള്ളിച്ചെടിയിനങ്ങളും, 25 ഇനം നാടന്‍ കുരുമുളകും, 60 ശലഭോദ്യാനസസ്യങ്ങളും, 27 വാഴയിനങ്ങളും, 80 ഇനം പക്ഷികളും, 13 തരം ഉരഗങ്ങളും, 11 സസ്തനികളും, 93 തരം ശലഭങ്ങളും കൂടാതെ നക്ഷത്രവനവും നവഗ്രഹവനവും ഈ ഉദ്യാനത്തിന്റെ ഭാഗമാണ്.
യൂജീനിയ അര്‍ജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും അവയെ ഈ ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന് ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജവഹര്‍ലാല്‍ നെഹ്റുയൂണിവേര്സിറ്റി പ്രൊഫസര്‍ സൂസന് വിശ്വനാഥന്, അനുപമ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഗിരിജന്‍ ഗോപി, സി. എസ്. ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സയന്റിസ്റ്റ് വി. വി. ശിവന് സ്വാഗതവും പി. രാമകൃഷ്ണന് കൃതജ്ഞതയും രേഖപ്പെടുത്തി.
Leave a Reply