Saturday, 27th July 2024

അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) വഴി നടത്തിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സ്റ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് എന്ന ഒരു വര്‍ഷത്തെ കോഴ്‌സിന്റെ 2022 -23 വര്‍ഷത്തേക്കുളള നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി. എസ്.സി/എം.എസ്. സി അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചറില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആണ് യോഗ്യത. കൃഷി വകുപ്പിലോ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 17,000 രൂപയായിരിക്കും വേതനം. താത്പര്യമുളള അപേക്ഷകര്‍ 2023 ഫെബ്രുവരി 18-നകം തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *