സംസ്ഥാന കൃഷി വകുപ്പിന്റെ പഴവര്‍ഗ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1750 ഏക്കര്‍ സ്ഥലത്ത് വിവിധ പഴവര്‍ഗ്ഗങ്ങളുടെ തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. റംബുട്ടാന്‍, മാംഗോസ്റ്റിന്‍, പുലാസാന്‍, ലിച്ചി തുടങ്ങിയ പത്തോളം ജനപ്രിയ ഇനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കുന്നത്. വയനാട്ടിലെ സമശീതോഷ്ണ കാലാവസ്ഥയും മണ്ണും ഇവയുടെ വളര്‍ച്ചയ്ക്കും മികച്ച വിളവിന്നും അനുകൂല ഘടകങ്ങളാണ്. ഏക്കറിന് തൈകളുടെ വിലയായി 10,600 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും മൂന്നു വര്‍ഷംകൊണ്ട് കായ്ഫലം ലഭിച്ചു തുടങ്ങുന്ന മികച്ച ഒട്ടു തൈകള്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. രണ്ട് കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Monday, 6th February 2023
Leave a Reply