Tuesday, 19th March 2024
പ്രളയം സർവ്വതും തകർത്തെറിഞ്ഞ വയനാട്  ജില്ലയിലെ     പൊഴുതന അതിജീവനത്തിന്റെ പാതയിലാണ്.നിരവധി സന്നദ്ധ സംഘടനകളാണ് പലവിധ സഹായങ്ങളുമായി ഇതേ വരെ  എത്തിയത്.ഭക്ഷ്യ കിറ്റുകളും, ഗൃഹോപകരണങ്ങളും മുതൽ വീടും സ്ഥലവും വരെ  പലരും സംഭാവനയായി നൽകി.ഇതിൽ ഏറ്റവും പ്രധാന സംഭാവനയായി നൽകിയ സംഘടനയാണ് ഗൊരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിൽ താമസമാക്കിയ ഇന്ത്യക്കാരുടെ കൂട്ടായ്മയായ മാനവ സേവ സൻസ്ഥൻ. 
          പ്രളയത്തിന്റെ ആദ്യ നാളുകളിൽ 25000 രൂപ ഓരോന്നിനും വില വരുന്ന നൂറോളം ഗൃഹോപകരണ കിറ്റുകളാണ് ഇവർ പൊഴുതനയിൽ എത്തിച്ചത്. 
ഇപ്പോഴിതാ 9 ലക്ഷം രൂപ ചിലവിൽ 18 നിർദ്ധനർക്ക് പശുവിനെ വാങ്ങി നൽകിയിരിക്കുന്നു .പ്രളയാനന്തരം കാലാവസ്ഥയിലുണ്ടായ മാറ്റം വയനാടിന്റെ കാർഷിക മേഖലയെ ആകമാനം ബാധിച്ചിട്ടുണ്ട്. കൂടുതൽ കർഷകർ പശു വളർത്തലിലേക്ക് തിരിയുന്നതായാന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതു മനസ്സിലാക്കിയാണ് പശുക്കളെ വാങ്ങി നൽകാൻ മാനവ സേവാ സംഘo പശുക്കളെ ഡൊണേറ്റ ചെയ്യാൻ തയ്യാറായത്. സേവന പ്രവർത്തനങ്ങൾ വീടു നിർമ്മാണത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംഘം.10 നിർന്ധനർക്ക് വീട് വെച്ച നൽകാമെന്നും സംഘം ഏറ്റിട്ടുണ്ട്. 
      സംസ്ഥാന ഗവണ്മെൻ്റിൻ്റെ 1000 ദിനാഘോഷ വേളയിൽ ഫെബ്രുവരി 21ന് ആരോഗ്യവകുപ്പ് മന്ത്രി  കെ കെ ശൈലജയാണ് ചെക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വിതരണം എൻ. എച്ച്. എം. ഡി.പി.എം.  ഡോ: . അഭിലാഷ്  പൊഴുതനയിൽ  നിർവ്വഹിച്ചു. സി.എച്ച്.  മമ്മി,സി.യുസഫ്, എ.എൻ.  ഭാസി, ഷാഹിന, അഫ്സൽ പള്ളിപ്പാറ, തുടങ്ങിയവർ ചടങ്ങിൽ സാംസാരിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *