'പ്രളയാനന്തര വയനാടിനൊരു കൈത്താങ്ങ്'
കിടാരി വിതരണം നാളെ, എടവക രണ്ടേനാലിൽ
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന റീച്ചിംഗ് ഹാൻഡ്, ക്ഷീരവികസന വകുപ്പിന്റെയും ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ യും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കിടാരി വിതരണം എടവക രണ്ടേനാലിൽ ദീപ്തിഗിരി ക്ഷീരസംഘം ഓഫീസ് പരിസരത്ത് നാളെ രാവിലെ പത്ത് മണിക്ക് നടക്കും.
      ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പ്രദീപ്. എച്ച്. ബി യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച്  റീച്ചിംഗ് ഹാൻഡ് ചെയർമാൻ വി. എം. സാമുവൽ വിതരണ ഉദ്‌ഘാടനം നിർവ്വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട നാല്പത്തിയെട്ട് കർഷകർക്ക് കിടാരികളെ വിതരണം ചെയ്യും. വയനാട്ടിലെ കർഷകർക്കായി,,നൂറ്റിയറുപത്തിനാല് കിടാരികളെ ഇതിനകം റീച്ചിംഗ് ഹാൻഡ് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.
  
    ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്, മാനന്തവാടി ക്ഷീരവികസന ഓഫീസർ ഇ.എം. പത്മനാഭൻ, ക്ഷീര സംഘം പ്രസിഡൻ്റുമാർ, ജീവനക്കാർ, ക്ഷീരകർഷകർ, ഗുണഭോക്താക്കൾ പങ്കെടുക്കും.
(Visited 13 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *