Tuesday, 19th March 2024
കൽപ്പറ്റ: ചെറുതേനീച്ച കൃഷിയിൽ ഇരട്ട തട്ട് സംവിധാനം പരീക്ഷിക്കുകയാണ് വയനാട് വൈത്തിരിയിലെ ബീ ക്രാഫ്റ്റ് ഫാം ഉടമയും  തേൻക്കടയുടെ സംരംഭകനുമായ ഉസ്മാൻ മദാരി. 


        എല്ലാത്തരം തേനുകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ടങ്കിലും ചെറുതേനിന് എപ്പോഴും ക്ഷാമം നേരിടാറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ കൂടുതലായി തേൻ എത്തുന്നത്. മലബാറിൽ കണ്ണൂരാണ് തേനിന്റെ ഹബ്ബ് എന്നറിയപ്പെടുന്നത്. ബീ ക്രാഫ്റ്റ് തേൻക്കടയിൽ ആവശ്യത്തിനുള്ള തേൻ കേരളത്തിൽ തന്നെ ഉല്പാദിപ്പിച്ച്  ഈ മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി  വിവിധ ജില്ലകളിൽ കർഷകർക്ക് ആവശ്യമായ തേനീച്ച പ്പെട്ടിയും  തേനീച്ചയും വിതരണം ചെയ്ത് വരുന്നുണ്ട്. സാധാരണ ചെറുതേനീച്ച കൃഷിയിലാണ് ആളുകൾക്ക് താൽപ്പര്യ കുറവ്. ലഭിക്കുന്ന തേനിന്റെ അളവ് കുറവായതും  കൃഷി ആരംഭിക്കാൻ കൂടും തേനീച്ചയും ലഭിക്കാത്തതും മറ്റൊരു കാരണമാണ്. ചെറുതേനിന് വിപണിയിൽ ഒരു കിലോക്ക് നാലായിരം രൂപയിൽ കൂടുതൽ വിലയുണ്ട്. 
 ലഭിക്കുന്ന തേനിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന്  ഇരട്ട തട്ട് കൂട് പരീക്ഷണമാണ് ഉസ്മാൻ നടത്തുന്നത്. ഒരു തോട്ടത്തിൽ 100 കുടുകൾ സ്ഥാപിച്ചാൽ പിറ്റേവർഷം ഇത് ഇരട്ടിയായി വർദ്ധിക്കും. അതിന്റെ പിറ്റേവർഷം അത് മൂന്നിരട്ടിയായും വർദ്ധിക്കുന്നു. മലപ്പുറം ജില്ലയിലെ തോട്ടങ്ങളിലും വൈത്തിരിയിൽ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ബീക്രാഫ്റ്റ് ഫാമിലും ഈ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. തേക്കിൻ തടികൊണ്ട് നിർമ്മിച്ച ഒരു കൂടി നും തേനീച്ചക്കുമായി 3000 രൂപയാണ് വില വരുന്നത്. 100 ഇരട്ടതട്ട് ചെറുതേനീച്ച കൂട് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കർഷകർ പകുതി തുക മുടക്കിയാൽ ബാക്കി തുക ബീ ക്രാഫ്റ്റ് വഹിക്കും. ഇവരിൽ വില കൊടുത്ത് തേൻ തിരികെ വാങ്ങും. അങ്ങനെ ഉല്പാദകർക്കും  വിപണന കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി .താൽപ്പര്യമുള്ള കർഷകർക്ക് ഹോർട്ടികൾച്ചർ ബോർഡുമായി ചേർന്ന് പരിശീലനവും നൽകും. തേൻ ഉല്പാദനം സംബന്ധിച്ച് പരിശീലനവും സാങ്കേതിക സഹായം നൽകുന്നതോടൊപ്പം  തേനിന്റെ പല തരം ഉപയോഗം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉസ്മാൻ ബോധവൽക്കരണവും നടത്തുന്നുണ്ട്. 
ഫോൺ: 9 4 4 7 3 1 6 1 7 3.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *