ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ മഴയില്ലെങ്കില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇവയുടെ ഭക്ഷ്യ യോഗ്യമായ ഭാഗം രൂപപ്പെട്ട് വരുന്നത് വരെ ആവശ്യാനുസരണം ജലസേചനം നടത്തേണ്ടതുണ്ട്. കോളിഫ്‌ളവറിന്റെ ഭക്ഷ്യ യോഗ്യമായ ഭാഗം (കര്‍ഡ്) വന്ന് തുടങ്ങുന്നതിനനുസരിച്ച് ഇലകള്‍ കൂട്ടിക്കെട്ടി കര്‍ഡിനെ പൊതിയേണ്ടതാണ്. നേരിട്ട് സൂര്യപ്രകാശം ഏറ്റ് കര്‍ഡിന്റെ നല്ല ദൃഡതയും തൂവെള്ള നിറവും നഷ്ടപെടാതിരിക്കാനായും കീടങ്ങളുടെ ഉപദ്രവം ഒഴുവാക്കുന്നതിനായും കര്‍ഡ് പകുതി മൂപ്പെത്തുമ്പോള്‍ ചുറ്റുമുള്ള 3-4 ഇലകള്‍ കൊണ്ട് പൊതിഞ്ഞു കൂട്ടിച്ചേര്‍ത്ത് കെട്ടി കൊടുക്കേണ്ടതാണ്.
Tuesday, 17th June 2025
Leave a Reply