Friday, 19th April 2024
കൽപ്പറ്റ: വിവിധയിനം മാമ്പഴങ്ങളുടെ മധുരം പകർന്ന് രണ്ട് ദിവസങ്ങളായി   കൽപ്പറ്റയിൽ വെച്ച് നടന്ന മാമ്പഴപ്പെരുമ സമാപിച്ചു.   നൂറ്  കണക്കിന് സന്ദർശകരാണ് മാംഗോ ഫെസ്റ്റിൽ മാമ്പഴവും മാവിൻതൈകളും വാങ്ങാനെത്തിയത് . ഏകദേശം അമ്പത്തിനായിരം  രൂപയോളം വില വരുന്ന മാമ്പഴങ്ങളാണ് രണ്ടു ദിവസങ്ങളിലായി ഇവിടെ നിന്ന് വിറ്റുപോയത്.സിന്ദൂർ, ബെംഗനപള്ളി, അൽഫോൺസ തുടങ്ങിയ മാങ്ങകളാണ് കൂടുതൽ വിറ്റ് പോയത്. കൃഷി വിജ്ഞനാ കേന്ദ്രയുടെ സ്റ്റാളിൽ നിന്ന്  ഗ്രാഫ്റ്റഡ് മാവിൻ തൈകളും വിറ്റ് പോയിട്ടുണ്ട്. അൽഫോൺസ ഇനത്തിൽപ്പെട്ട തൈകളാണ് കൂടുതൽ വിറ്റ് പോയിട്ടുള്ളത്. ഓർഗാനിക്ക് ആയതു കൊണ്ട് ധാരാളം മാങ്ങകൾ വിറ്റ് പോകുന്നുണ്ടെന്നും, മാങ്ങയുടെ പഴയ ജൈവ വൈവിധ്യം ഏങ്ങനെ പുനർജനിപ്പിക്കാം എന്ന ആശയമാണ് ഈ മാമ്പഴ ഉത്സവത്തിനെന്നും, വയനാട്ടിൽ  മാമ്പഴ ഉത്സവം വിജയയിച്ചിട്ടുണ്ടെന്നും പരിപാടിയുടെ ചെയർമാൻ കെ.വി ദിവാകരൻ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *