തിരുവനന്തപുരം ജില്ലയില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി കുളമ്പുരോഗ നിയന്ത്രണ പ്രതിരോധ കുത്തിവെയ്പ്പ് ഡിസംബര്‍ 09 വരെ നടത്തുന്നു. കര്‍ഷകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി നാല് മാസത്തിനു മേല്‍ പ്രായമുളള കന്നുകാലികളേയും എരുമകളേയും പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുത്തിവെയ്പ്പിനായി കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗസംരക്ഷണ വകുപ്പിലെ അംഗീകൃത വാക്‌സിനേറ്റര്‍മാര്‍ എത്തുന്നതാണ്. പ്രതിരോധ കുത്തിവയ്പ് സൗജന്യമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
Saturday, 25th March 2023
Leave a Reply