ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക്, കടക്കരപ്പള്ളി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുന്‍സിപ്പാലിറ്റി എന്നീ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു. 2022 ഓഗസ്റ്റ് ഒന്നിന് 18 നും 41 നും പ്രായമുള്ള വിഎച്ച്എസ്ഇ (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ജൈവകൃഷി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്ന് യോഗ്യതയുള്ളവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അപേക്ഷാഫോറം പ്രവൃത്തി ദിവസങ്ങളില്‍ കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. അപേക്ഷ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് സഹിതം ചേര്‍ത്തല സിവില്‍ സ്‌റ്റേഷനിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ഈ മാസം 31-ന് (ഒക്‌ടോബര്‍ 31) മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്.
Tuesday, 21st March 2023
Leave a Reply