Monday, 28th October 2024

കൊറോണ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന  2021 ലെ മൃഗസംരക്ഷണ മേഖലാ കർഷക അവാർഡുകൾ നാളെ തലസ്ഥാനത്ത് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിക്കും. വൈകീട്ട് 3.30 നാണ് അവാർഡ് വിതരണം. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവത്തനം കാഴ്ച വെച്ച അഞ്ച് കർഷകർക്കാണ് പുരസ്ക്കാരം നൽകുന്നത്.

  1. ഷൈൻ കെ.ബി (മികച്ച ക്ഷീര കർഷകൻ ) ( 1,00000)
  2. ജിജി ബിജു (മികച്ച ക്ഷീര കർഷകൻ (വാണിജ്യാടിസ്ഥാനത്തിൽ) ( 1,000000)
  3. വിധു രാജീവ് (മികച്ച സമ്മിശ്ര കർഷകൻ ) ( 1,00000)
  4. റിനി നിഷാദ് (മികച്ച വനിതാ കർഷക ) (50,000)
  5. മാത്തുക്കുട്ടി ‍ടോം (മികച്ച യുവ കർഷകൻ ) (50,000)

എന്നീ അഞ്ച് വിഭാഗങ്ങളിലായി 4ലക്ഷം രൂപയുടെ അവാർഡ് വിതരണമാണ് നടക്കുക. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ,  അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ, ഡോ.ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. സുരേഷ് കുമാർ ഡി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐ.എ.എസ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, ഔദ്യോഗിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *