Friday, 19th April 2024

ചോപ്പിംഗ് മെഷീന്‍ ലേലം ചെയ്ത് വില്‍ക്കുന്നു.

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ചോപ്പിംഗ് മെഷീന്‍ സെപ്റ്റംബര്‍ 15-ന് രാവിലെ 11 മണിക്ക് ഫാം പരിസരത്ത് വെച്ച് ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്തിനു മുമ്പായി 1000 രൂപ നിരതദ്രവ്യമായി ഓഫീസില്‍ അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732962 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

3000 പശുകുട്ടികളെ കന്നുകുട്ടി പാരിപാലന പദ്ധതിയില്‍ ചേര്‍ക്കുന്നു

Published on :

മൃഗസംരക്ഷണ വകുപ്പ് കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഗോവര്‍ദ്ധിനി പദ്ധതി 2022-23 പ്രകാരം തിരുവനന്തപുരം ജില്ലയിലെ മൃഗാശുപത്രികള്‍ വഴി നാലിനും ആറു മാസത്തിനുമിടയില്‍ പ്രായമുളള 3000 പശുകുട്ടികളെ കന്നുകുട്ടി പാരിപാലന പദ്ധതിയില്‍ ചേര്‍ക്കുന്നു. ഈ പദ്ധതിയില്‍ അംഗമാകുന്ന പശുകുട്ടികള്‍ക്ക് 12500 രൂപയുടെ തീറ്റ സബ്‌സിഡി 24 മാസമായി വിവിധ പാല്‍സൊസൈറ്റികള്‍ വഴി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള …

പഴം പച്ചക്കറികളുടെ വിളവെടുപ്പാനന്തര പരിചരണം : തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (സെപറ്റംബര്‍ 01) രാവിലെ 11 മണിക്ക് പഴം പച്ചക്കറികളുടെ വിളവെടുപ്പാനന്തര പരിചരണം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 …

ശാസ്ത്രീയ വാഴ കൃഷി : പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 05-നു രാവിലെ 10.30 മുതല്‍ ശാസ്ത്രീയ വാഴ കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ 9188223584, 0495 2935850 എന്നീ ഫോണ്‍ നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യത്തെ 30 പേര്‍ക്കാണ് മുന്‍ഗണന.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* പയറില്‍ പുളളിക്കുത്തു രോഗത്തിന് സാധ്യതയുണ്ട്. പയര്‍ നടുന്നതിനു മുമ്പ് തടങ്ങളില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.
* വഴുതന വര്‍ക്ഷ വിളകളിലെ തൈചീയല്‍ രോഗത്തിന് മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ചു ആഴ്ചയില്‍ ഒരിക്കല്‍ ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും …

ഗോവര്‍ധിനി പദ്ധതിയില്‍ പശുക്കുട്ടികളെചേര്‍ക്കാം

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയിലെ ഗോവര്‍ധിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പശുക്കുട്ടികളെ ചേര്‍ത്ത് സൌജന്യ നിരക്കില്‍ തീറ്റ നല്‍ക്കുന്നു. നാല് മുതല്‍ ആറു മാസം വരെ പ്രായമുള്ള പശുക്കുട്ടികളെയാണ് പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. ഗോവര്‍ദ്ധിനി പദ്ധതിയില്‍ അംഗമാകുന്ന പശുക്കുട്ടികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 12500 (പന്ത്രണ്ടായിരത്തിയഞ്ഞൂറ്) രൂപയുടെ കാലിത്തീറ്റ സബ്സിഡി ലഭിക്കും. വിവിധ പാല്‍ സൊസൈറ്റികള്‍ വഴിയാണ് …

മുയല്‍ വളര്‍ത്തല്‍ പരിശീലനം:

Published on :

എറണാകുളം ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. നാളെ (30-08-2022) രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ്. പരിശീലനം. താല്പര്യമുള്ള കര്‍ഷകര്‍ 0484 2631355 എന്ന ലാന്‍ഡ്‌ഫോണിലോ 9188522708 എന്ന മൊബൈല്‍ വാട്ട്സ്ആപ് നമ്പറിലേക്ക് പേരും പരിശീലന വിഷയവും സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…