Friday, 9th June 2023

ഇനി മുതല്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളില്‍ ഗ്രോബാഗുകള്‍ക്ക് പകരം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നത് പരിസരമലിനീകരണവും ഗുരുതര പാരിസ്ഥിതികപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിനാലും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ കേരളത്തില്‍ നിരോധിച്ചിട്ടുള്ളതിനാലും ഗ്രോബാഗിന് പകരമായി മണ്‍ചട്ടികള്‍, കയര്‍പിത് ചട്ടികള്‍, റീസൈക്കിള്‍ ചെയ്യാവുന്നതും, കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ എച്ച്.ഡി.പി.ഇ. കണ്ടെയ്‌നറുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന തിനായിരിക്കും പരിഗണന നല്‍കുക. കാര്‍ബണ്‍ തുലിത കൃഷിക്ക് സൗഹൃദമായ മാര്‍ക്ഷങ്ങള്‍ കൂടുതലായി ഉപയോഗിക്കുവാന്‍ കര്‍ഷകരെ സജ്ജരാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *