ഇസ്രായേലില്‍ പോയി കൃഷി പഠിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് അവസരം ഒരുക്കുന്നു. പരമാവധി 20 കര്‍ഷകര്‍ക്കാണ് അവസരം. ഈ മാസം 29 വരെ അപേക്ഷിക്കാം. ഇസ്രയേല്‍ കൃഷിയിലെ സാങ്കേതികവിദ്യകള്‍ നേരിട്ടുകണ്ടു മനസ്സിലാക്കാനാണ് അവസരം. താല്‍പര്യമുള്ള കര്‍ഷകര്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (www.aimsnew.kerala.gov.in) മുഖേന അപേക്ഷിക്കണം. പത്ത് വര്‍ഷത്തിന് മുകളില്‍ കൃഷി പരിചയവും 50 വയസ്സിന് താഴെയുള്ള, നൂതന രീതികള്‍ പ്രയോഗിക്കാന്‍ താല്പര്യമുള്ള കര്‍ഷകരെ ആയിരിക്കും തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
Thursday, 12th March 2026






Leave a Reply