Friday, 29th March 2024

AIMS പോര്‍ട്ടലില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 06 വരെ നീട്ടി

Published on :

01.08.2022 മുതല്‍ 10.08.2022 വരെയുളള പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായത്തിനും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴിലുളള ധനസഹായം ലഭിക്കുന്നതിനും AIMS പോര്‍ട്ടലില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 06 വരെ നീട്ടിയതായി കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.…

വേള്‍ഡ് മാര്‍ക്കറ്റ് എക്‌സ്‌പോ 2022: സെപ്റ്റംബര്‍ മാസം 5 മുതല്‍ 11

Published on :

കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനയറ കാര്‍ഷിക നഗര വ്യാപാര മൊത്ത വിപണിയുടെയും വിപണിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായി വേള്‍ഡ് മാര്‍ക്കറ്റ് എക്‌സ്‌പോ 2022 സെപ്റ്റംബര്‍ മാസം 5 മുതല്‍ 11 വരെ ആനയറ കാര്‍ഷിക നഗര വ്യാപാര മൊത്ത വിപണിയില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് പുത്തന്‍ കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ …

റബ്ബര്‍ബോര്‍ഡ് 10,000/ രൂപ വിവാഹധനസഹായം നല്‍കുന്നു.

Published on :

ചെറുകിട റബ്ബര്‍ത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന വനിതാടാപ്പര്‍മാരുടെ ആദ്യവിവാഹത്തിന് റബ്ബര്‍ബോര്‍ഡ് 10,000/ രൂപ വിവാഹധനസഹായം നല്‍കുന്നു. വനിതാടാപ്പര്‍മാരുടെ രണ്ടു പെണ്‍മക്കളുടെ ആദ്യവിവാഹത്തിനും ഈ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം നടന്ന് 90 ദിവസത്തിനകം അപേക്ഷ നല്‍കണം. ഇതിനു പുറമെ വനിതാടാപ്പര്‍മാരുടെ ആദ്യ രണ്ടു പ്രസവങ്ങള്‍ക്ക് 7,000 രൂപാ വീതം ആനുകൂല്യം നല്‍കുന്നതാണ്. റബ്ബറുത്പാദകസംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണശാലകളില്‍ ജോലിചെയ്യുന്ന വനിതാതൊഴിലാളികള്‍ക്കും …

ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ പരിശീലന പരിപാടി

Published on :

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 04936 220399, 9847469516 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് ഈ മാസം 27-നു (27.08.2022) മുമ്പായി അവരവരുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിക്കുന്നു.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* അമരപ്പയര്‍, ചതുരപ്പയര്‍ എന്നിവയുടെ നടീല്‍ സമയമാണ്. ഇവ ദിനദൈര്‍ഘ്യം കുറഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുളള സമയത്താണ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. നിലമൊരുക്കലും നടീലും ആരംഭിക്കാവുന്നതാണ്.
* മത്സ്യക്കുളങ്ങളിലെ വെളളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുളള സൗകര്യം വെറ്റില നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.…