Saturday, 27th July 2024

ചേനയിലെ കടചീയല്‍ രോഗം വ്യാപകമായി കണ്ടു വരുന്നു. രോഗ ബാധയുള്ള സ്ഥലങ്ങളില്‍ ഇടയിളക്കലിനു ശേഷം കുമിള്‍നാശിനിയായ (MACOZEB + CARBENDAZIM) സാഫ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് കൊടുക്കാവുന്നതാണ്.

വെറ്റിലക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കൊടി താഴ്ത്തി കെട്ടുന്നതിനുള്ള സമയമാണ് ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങള്‍. സാധരണ ഗതിയില്‍ വെറ്റിലക്കൊടി ഒരു വര്‍ഷം കൊണ്ട് 3 മീറ്ററോളം വളര്‍ച്ച എത്തിയിരിക്കും. പിന്നീട് കൊടിയുടെ വലുപ്പവും പുഷ്ടിയും കുറയുന്നതായി കാണാം. അത്‌കൊണ്ട് തന്നെ വെറ്റിലക്കൊടിയ്ക്ക് ഉണര്‍വ്വ് കൊടുക്കുന്നതിനായി വര്‍ഷത്തിലൊരിക്കലെങ്കിലും കൊടികളെ താഴ്ത്തി തറനിരപ്പില്‍ എത്തിക്കണം.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *