* കുരുമുളകില്‍ ദ്രുത വാട്ടം തടയുന്നതിനായി 30 മില്ലി പൊട്ടാസിയം ഫോസ്‌ഫോനെറ്റ് + 30 മിലി ഹെക്‌സകൊണസോള്‍ എന്നീ കുമിള്‍ നാശിനികള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ചുവടു നനയുന്ന വിധം കുരുമുളക് ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക
* തെങ്ങോലയില്‍ വെള്ളിച്ചയുടെ ആക്രമണം രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ട്. വേപ്പെണ്ണ 5 മില്ലിയും 10 ഗ്രാം ബാര്‍സോപ്പ് ചീകിയതും ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ഓലയുടെ അടിഭാഗം നനയും വിധം തളിക്കുക.
* ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ക്ഷവിളകളുടെ നടലിന് അനുയോജ്യമായ സമയമാണിപ്പോള്‍. ഇതിനായുള്ള വിത്ത് ശേഖരണവും നിലമൊരുക്കലും ഇപ്പോള്‍ ആരംഭിക്കാവുന്നതാണ്. കുമ്മായം ചേര്‍ത്ത് നിലമൊരുക്കി 10 ദിവസത്തിന് ശേഷം ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയും ചേര്‍ത്ത് വേണം കുഴികള്‍ തയാറാക്കാന്‍. നടീലിനായി തിരഞ്ഞെടുക്കുന്ന വിത്തുകള്‍ ചാണക വെള്ളത്തില്‍ മുക്കി തണലത്തു വെച്ച് ഉണക്കിയ ശേഷം നടാന്‍ ഉപയോഗിക്കുക. ചേനയില്‍ വരാന്‍ സാധ്യതയുള്ള നിമാ വിരകളെ അകറ്റുന്നതിന് മുന്‍കരുതലായി ബാസില്ലസ് കള്‍ച്ചര്‍ 3 ഗ്രാം ഒരു കിലോഗ്രാം വിത്തിനു എന്ന കണക്കില്‍ വിത്ത് പരിചരണത്തിനായി ഉപയോഗിക്കുക. ഇപ്പോള്‍ നിലമൊരുക്കലും വിത്ത് പരിചരണവും ചെയ്ത് ഫെബ്രുവരി പകുതിയോടെ ഇവയുടെ നടീല്‍ നടത്താവുന്നതാണ്. നട്ടശേഷം ചപ്പുചവറുകളോ കരിയിലകളോ ഉപയോഗിച്ച് പുതയിടയിലും അനുവര്‍ത്തിക്കുക.
Tuesday, 3rd October 2023
Leave a Reply