Sunday, 1st October 2023

കര്‍ഷകദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും കര്‍ഷക ദിന ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കരകുളം കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.00-മണിക്ക് കരകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കുടുന്ന യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കരകുളം പഞ്ചായത്തിലെ രെരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വെമ്പായം കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.00-മണിക്ക് വെമ്പായം ഗ്രാമപഞ്ചായത്ത് ഹാളില്‍ കുടുന്ന യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും.
കൊല്ലം ജില്ലയിലെ എഴുകോണ്‍ കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.00-മണിക്ക് എഴുകോണ്‍ ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തില്‍ കുടുന്ന യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കൃഷിവകുപ്പ് മന്ത്രിയുടെ കൃഷിദര്‍ശന്‍ പരിപാടിയുടെ വിളംബര ഘോഷയാത്രയും മണ്‍ മറഞ്ഞ കാര്‍ഷിക സംസ്‌കാരത്തെ ഓര്‍മ്മിപ്പിക്കുന്ന ഇല്ലം നിറ വല്ലം നിറയും സംഘടിപ്പിക്കപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30-ന് കൃഷിഭവന്‍ അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കാര്‍ഷിക വിളയില്‍ മണ്ണു പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കര്‍ഷക സെമിനാറും മണ്ണു പരിശോധന ക്യാമ്പയിനും സംഘടിപ്പിച്ചിരിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.00-മണിക്ക് അരുവിക്കര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വച്ച് അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.00-മണിക്ക് ശ്രീരാമകൃഷ്ണപുരം റസിഡന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ കുടുന്ന യോഗത്തില്‍ അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കൊല്ലം ജില്ലയിലെ പനവൂര്‍ കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് പകല്‍ 12.00-മണിക്ക് പനവൂര്‍ പഞ്ചായത്ത് മിനിഹാളില്‍ കുടുന്ന യോഗത്തില്‍ വാമനപുരം എം.എല്‍.എ അഡ്വ. ഡി. കെ. മുരളി നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും കാര്‍ഷിക സെമിനാറും സംഘടിപ്പിക്കുന്നു.
കോട്ടയം ജില്ലയിലെ അയ്മനം കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ഐക്കരച്ചിറ സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ കൂടുന്ന യോഗത്തില്‍ വച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, ഭാരതീയ പ്രകൃതി കൃഷി പദ്ധതികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ജൈവവളം/കീടനാശിനികള്‍ എന്നിവയുടെ സൗജന്യ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *