2022 ചിങ്ങം 1 (ആഗസ്റ്റ് 17) കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിലൊട്ടാകെ വാര്‍ഡുതലത്തില്‍ പുതിയ കൃഷിയിടം കണ്ടെത്തി കൃഷി തുടങ്ങുന്നതും, വിളംബരജാഥകള്‍ സംഘടിപ്പിക്കുന്നതുമാണ്. കൂടാതെ, പഞ്ചായത്തു തലത്തില്‍ പൊതുയോഗം സംഘടിപ്പിച്ച് മികച്ച ജൈവകര്‍ഷകര്‍, സ്ത്രീകര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍/കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, എസ്.സി/എസ്.ടി കര്‍ഷകന്‍/കര്‍ഷക തുടങ്ങിയവരെ ആദരിക്കുന്നതും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമാണ്. തദവസരത്തില്‍ സംസ്ഥാന തല സെല്‍ഫി ഫോട്ടോ/വീഡിയോ മത്സരവും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടുക.
Sunday, 3rd December 2023
Leave a Reply