
കൃഷിവകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് വൈഗ കാര്‍ഷികമേളയോട് അനുബന്ധിച്ച് നടത്തിയ വീഡിയോ, ഫോട്ടോഗ്രാഫി, ലേഖനം, കഥ എന്നിവയുടെ മത്സരഫലം മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിച്ചു.
വീഡിയോ മത്സരത്തില്‍ (ടി.വി.ചാനല്‍ വിഭാഗം) മാതൃഭൂമി ന്യൂസിലെ എ.നദീറ ഒന്നാം സ്ഥാനവും, എഷ്യാനെറ്റ് ന്യൂസിലെ രാഹുലിന് രണ്ടാംസ്ഥാനവും, ന്യൂസ് 18ലെ വി.എസ്. കൃഷ്ണരാജ് മൂന്നാംസ്ഥാനവും നേടി.
വീഡിയോ മത്സരം (അമേച്വര്‍ വിഭാഗം) ഷാജു പി.ജെയിംസ് ഒന്നാംസ്ഥാനവും, ഉപേഷ് ചിമ്മിനി രണ്ടാം സ്ഥാനവും, അനൂപ് സൈന്‍ മൂന്നാം സ്ഥാനവും നേടി.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ബൈജുവിന് ഒന്നാം സ്ഥാനവും, മുഹമ്മദ് യാസിര്‍ രണ്ടാം സ്ഥാനവും, കെ.ബി. ഗിരീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ലൈക്കിനുള്ള സമ്മാനം ഷിജു വാണിക്ക് ലഭിച്ചു.
കഥാവിഭാഗത്തില്‍ എസ്.ജെ.എസ്.എസ്.എസ്. മാനന്തവാടിയിലെ യദു കൃഷ്ണയ്ക്കും, ലേഖന വിഭാഗത്തില്‍ ചേന്ദമംഗലൂര്‍ എച്ച്.എസിലെ അബീനയും, പാലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ബി.അമര്‍നാഥും, അമ്പലവയല്‍ ഗവ.വി.എച്ച്.എസ്.ഇയിലെ കെ.കെ. റാഹിദയും വിജയികളായി.
Leave a Reply